വാഴൂർ: എസ്വിആർ എൻഎസ്എസ് കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് സ്നേഹവീട് പദ്ധതിയുടെ ഭാഗമായി വാഴൂർ കാപ്പുകാട് നിർധന കുടുംബത്തിന്റെ വീടിനു സംരക്ഷണഭിത്തി നിർമിക്കുകയും നിർമാണം പൂർത്തിയാകാത്ത വീട് നവീകരിക്കുകയും ചെയ്തു.
മഴക്കെടുതിയിൽ വീടിന്റെ മുൻഭാഗത്തെ കൽക്കെട്ട് തകർന്നു വീട് ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നു. സംരക്ഷണഭിത്തി നിർമാണം എൻഎസ്എസ് യൂണിറ്റ് ഏറ്റെടുത്ത് പൂർത്തിയാക്കുകയും എംജി സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ സ്നേഹവീട് പദ്ധതിയിൽ വീട് നവീകരണം നടത്തുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി സമർപ്പണം നിർവഹിച്ചു. വൈസ്പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ശ്രീകാന്ത് പി. തങ്കച്ചൻ, ഗീത പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ. ബി. ഗോപകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മായ ടി. നായർ, എ.ജി. ജയകുമാർ, വോളന്റിയർ സെക്രട്ടറിമാരായ ഗോപിക, ആദിത്യ, അർജുൻ, അനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.