ചങ്ങനാശേരി: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചാസിന് അനുവദിച്ച കാര്‍ഷികോത്പന്നങ്ങളുടെ പ്രീമിയം ഔട്ട്ലെറ്റ് "ചാസ് ഗ്രാമബസാര്' റെയില്‍വേ ബൈപാസ് ജംഗ്ഷനടുത്ത് ഉദ്ഘാടനം ചെയ്തു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആശീര്‍വാദം നിര്‍വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഗീത വര്‍ഗീസ് ചങ്ങനാശേരി മുനിസിപ്പല്‍ വൈസ് ചെയര്മാന് ബെന്നി പുതുപ്പറമ്പിലിന് നല്കി ആദ്യ വില്പന നിര്‍വഹിച്ചു.
ചാസ് പ്രസിഡന്റും വികാരി ജനറാളുമായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, കൃഷി അസി.ഡയറക്ടര്‍ അനീന സൂസന് സ്കറിയ, കൃഷി ഓഫീസര്‍ ബിജു പി., ചാസ് അസി. ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് പനക്കേഴം, ഫാ. ജോര്‍ജ് തൈച്ചേരില്‍, പ്രോഗ്രാം ഓഫീസര്‍ ജോബി മാത്യു, ബേബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകരില്‍നിന്നും സാശ്രയസംഘങ്ങളില് നിന്നും നേരിട്ട് സമാഹരിക്കുന്ന വിഷരഹിത കാര്‍ഷികോത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി മിതമായ വിലയ്ക്ക് ചാസ് മാര്‍ക്കറ്റില്‍ ലഭ്യമാക്കും.