+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ല്ലി​ട​യ​ൻ പ​ദ്ധ​തി​യി​ൽ ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു

തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ന​ല്ലി​ട​യ​ൻ പ​ദ്ധ​തി​യി​ൽ ക​രി​മ്പ് ഇ​ട​വ​ക​യി​ൽ അ​ഞ്ച് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു. അ​ർ​ഹ​
ന​ല്ലി​ട​യ​ൻ പ​ദ്ധ​തി​യി​ൽ ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ന​ല്ലി​ട​യ​ൻ പ​ദ്ധ​തി​യി​ൽ ക​രി​മ്പ് ഇ​ട​വ​ക​യി​ൽ അ​ഞ്ച് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു.
അ​ർ​ഹ​ത​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ടു​ക​ളെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ൽ ആ​ടു​ക​ൾ ല​ഭി​ക്കു​ന്ന​വ​ർ നി​ശ്ചി​ത കാ​ല​മാ​കു​മ്പോ​ൾ പ​ദ്ധ​തി​യി​ലേ​ക്ക് ഒ​രാ​ടി​നെ ന​ൽ​കു​ക​യും അ​ത് അ​ർ​ഹ​ത​പ്പെ​ട്ട അ​ടു​ത്ത കു​ടും​ബ​ത്തി​ന് ന​ൽ​കു​ക​യും ചെ​യ്യും. അ​ങ്ങ​നെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​മാ​യാ​ണ് ക​രി​മ്പി​ൽ ആ​ടു​ക​ളെ ന​ൽ​കി​യ​ത്. ക​രി​മ്പ് ഇ​ട​വ​ക​യി​ലെ ന​ല്ലി​ട​യ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. ഫാ. ​ഷി​ജു ചെ​മ്പു​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ. ​ജി​തി​ൻ പ​ന്ത​ലാ​ടി​ക്ക​ൽ, ഫാ. ​ജോ​മ​ൽ കോ​നൂ​ർ, തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ, സി​സ്റ്റ​ർ ആ​നി ടോം, ​സാ​ന്‍റി കു​ര്യാ​ക്കോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, സ​ണ്ണി വെ​ട്ട​ത്ത്, ജെ​സി അ​ട​യ്ക്കാ​പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.