ഏറ്റുമാനൂർ: ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു. ഇന്നലെ രാവിലെ എംസി റോഡിൽ തെള്ളകത്ത് ചൈതന്യ പാസ്റ്ററൽ സെന്ററിന് സമീപത്തുനിന്നും ഓൾഡ് എംസി റോഡിലേക്കുള്ള റോഡിലാണ് സംഭവം.
സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആർപ്പൂക്കര ചൂരക്കാവ് മഠത്തിങ്കൽ അനിത (57)യുടെ സ്വർണമാലയാണ് കവർന്നത്. മൂന്നു പവൻ വരുന്ന താലിമാലയാണ് നഷ്ടപ്പെട്ടത്. തെള്ളകം ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തുവച്ചാണ് വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് ചേർത്തുനിർത്തിയ ശേഷം മാല പൊട്ടിച്ചെടുത്തത്. കടന്നുകളയാൻ ശ്രമിച്ച ഇവരെ തൊട്ടുപിന്നാലെ എത്തിയ കാർ യാത്രക്കാർ കാർ വിലങ്ങി തടയാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപെട്ടു.
സിസിടിവി ദൃശ്യങ്ങളിൽനിന്നും ലഭിച്ച വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലായി. ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.