കോട്ടയം: അധ്യയനവര്‍ഷത്തില്‍ 220 പ്രവൃത്തിദിനം തികയ്ക്കാനെന്ന തരത്തില്‍ 28 ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കാനുള്ള നീക്കം ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അനാവശ്യമാണെന്ന് എച്ച്എസ്എസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റി. ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയ സമയത്ത് ശനിയാഴ്ചയിലെ പ്രവൃത്തിസമയംകൂടി മറ്റു ദിവസങ്ങളില്‍ ക്രമീകരിക്കുകയാണുണ്ടായത്. ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4.45 വരെയാണ് അധ്യയന സമയം. ഇടവേളകള്‍ ഒഴിവാക്കിയാല്‍ തന്നെ ദിവസേന ആറര മണിക്കൂറിലേറെ അധ്യയന സമയം കുട്ടികള്‍ക്ക് നിലവില്‍ ലഭിക്കുന്നുണ്ട്.
ഹയര്‍ സെക്കന്‍ഡറി പാഠ്യസമയ ക്രമമനുസരിച്ച് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മതിയായ സമയം നിലവിൽ ലഭ്യമാണെന്നിരിക്കെ കൂടുതല്‍ ശനിയാഴ്ചകള് ഹയര്‍ സെക്കൻഡറിയില്‍ പഠനത്തിനായി ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കാനുള്ള അനാവശ്യ നീക്കത്തില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് പിന്മാറണമെന്നും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സാജുമോന്‍ തോമസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മിറ്റിയംഗം ഡോ. ബെനോയ് സ്കറിയ ഉദ്ഘാടനം ചെയ്തു. സോണി ജേക്കബ്, തോമസ് സെബാസ്റ്റ്യന്‍, ബിനോയി വര്‍ഗീസ്, എം.എസ്. സുനില്‍, കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.