കണ്ണൂർ: വളപട്ടണം പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാസർഗോഡ് വെസ്റ്റ് എളേരിയിലെ മണിപ്പുഴ ഹൗസിൽ ഏബ്രഹാം(71)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ വളപട്ടണം റെയിൽവേ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 23 മുതൽ ഏബ്രഹാമിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഡാനിഷ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.
കാൻസർ രോഗിയായിരുന്ന ഏബ്രഹാം കുറച്ചുകാലമായി കുറുവയിലുള്ള മകൻ ഡാനിഷിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 23 ന് ഉച്ചയ്ക്ക് തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ ഡോക്ടറെ കാണിക്കാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്ന് മകൻ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്നലെ രാവിലെ വളപട്ടണത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.