+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം 28ന്

ക​ണ്ണൂ​ർ: ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ളി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സും ഉ​ത്പാ​ദ​ന​വും കൈ​വ​രി​ച്ച​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ
കാ​ഷ് അ​വാ​ർ​ഡ്  വി​ത​ര​ണം 28ന്
ക​ണ്ണൂ​ർ: ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ളി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സും ഉ​ത്പാ​ദ​ന​വും കൈ​വ​രി​ച്ച​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 10ന് ​പി​ണ​റാ​യി ക​ൺ​വൻ​ഷ​ൻ സെ​ന്‍റ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ കേ​ര​ള ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2022ലെ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്വ​ർ​ണ​മെ​ഡ​ലും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും.
ക്ഷേ​മ നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ്പും വി​ത​ര​ണ​വും ന​ട​ക്കും. ക്ഷേ​മ നി​ധി ബോ​ർ​ഡി​ൽ വ​നി​താ ചെ​ത്ത് തൊ​ഴി​ലാ​ളി​യാ​യി ആ​ദ്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് ജോ​ലി ചെ​യ്തു​വ​രു​ന്ന കൂ​ത്തു​പ​റ​മ്പ് റേഞ്ചി​ലെ ഷീ​ജ​യേ​യും ക​രാ​ട്ടെ​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ശ്രീ​ക​ണ്ഠ​പു​രം റേഞ്ചി​ലെ സി.​പി. രാ​ജീ​വ​നെ​യും ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​വി. ച​ന്ദ്ര​ൻ, പി.​ബാ​ല​ൻ, പി.​വി.​ര​വീ​ന്ദ്ര​ൻ, വി.​വി. ര​മേ​ശ​ൻ, വി. ​ശ​ര​ത്ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.