കണ്ണൂർ: കേരളാ അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ 12-ാം സംസ്ഥാന സമ്മേളനം 27 ന് കണ്ണൂർ നായനാർ അക്കാദമിയിൽനടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി ഇന്നു വൈകുന്നേരം മൂന്നിന് കേരളാ അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷനും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി റോഡ് സുരക്ഷാ ബോധവത്കരണ റാലി നടത്തും. പ്രഭാത് ജംഗ്ഷനിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സെയ്ദ് അക്ബർ,സംസ്ഥാന സെക്രട്ടറി ജി.രമേഷ് ബാബു, ജനറൽ കൺവീനർ പ്രകാശൻ കുട്ടമത്ത്, ജില്ലാ പ്രസിഡന്റ് സാദിക്ക് പിലാക്കണ്ടി എന്നിവർ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സെയ്ദ് അക്ബർ,സംസ്ഥാന സെക്രട്ടറി ജി.രമേഷ് ബാബു, ജനറൽ കൺവീനർ പ്രകാശൻ കുട്ടമത്ത്, ജില്ലാ പ്രസിഡന്റ് സാദിക്ക് പിലാക്കണ്ടി എന്നിവർ പങ്കെടുത്തു.