ചെറുപുഴ: കോഴിച്ചാൽ ക്യാപ്റ്റൻ അക്കാദമിയുടെയും കണ്ണൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമ്മർ അത്ലറ്റിക്സ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂണിയർ വിഭാഗം ആൺകുട്ടികളുടെ ലോംഗ് ജംപിൽ സ്വർണമെഡൽ നേടിയ ആൽബിൻ ആന്റണിക്ക് പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ സ്വരൂപിച്ച 45,000 രൂപ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ എന്നിവർ ചേർന്ന് ആൽബിന് കൈമാറി. ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങളെയും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ക്യാപ്റ്റൻ അക്കാദമിയിലെ കായികതാരങ്ങളെയും ഉപഹാരം നൽകി ആദരിച്ചു.
റിട്ട. ക്യാപ്റ്റൻ ഒളിംപ്യൻ കെ.എസ്. മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, കണ്ണൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി. നാരായണൻ കുട്ടി, പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, ജോണി എടക്കര, മേരിക്കുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി അടുത്ത ദിവസം ക്യാപ്റ്റൻ അക്കാദമി സന്ദർശിക്കുമെന്ന് ഒളിംപ്യൻ കെ.എസ്. മാത്യു അറിയിച്ചു.