ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ചവർക്ക് ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസിന്റെ ആദരം.
ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ അശ്വതി രാധാകൃഷ്ണൻ, പതിമൂന്നാം ബ്ലോക്കിലെ ഡി.എൻ. ദേവിക എന്നിവരെ ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. രജിത്ത് പഠനോപകരണങ്ങളും മൊമെന്റോയും കാഷ് പ്രൈസും നൽകി ആദരിച്ചു.
പ്രിവൻറ്റീവ് ഓഫീസർ കെ. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ബിജു, പി.കെ. സജേഷ്, റിനീഷ് ഓർക്കാട്ടേരി, ഡ്രൈവർ ടി.എം. കേശവൻ എന്നിവർ പ്രസംഗിച്ചു.