അഗളി: അട്ടപ്പാടിയിൽ നിന്നും 46 പേർ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതി. അഗളി ജിവിഎച്ച്എസ്എസിൽ നടന്ന പരീക്ഷയിൽ 31 പേർ പ്ലസ് വണ്‍ പരീക്ഷയും 15 പേർ പ്ലസ് ടു പരീക്ഷയും എഴുതി. അതിൽ 32 പേരും പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 17 മുതൽ 35 വയസ് വരെയുള്ളവർ പരീക്ഷയെഴുതി. 30 വയസുകാരി രാധാമണിയും ഭർത്താവ് ശശികുമാറും (35) ഒരുമിച്ചാണ് പരീക്ഷയെഴുതിയത്. 25 വയസുകാരി ആരതി നാല് മാസം പ്രായമായ കുട്ടിയെയും കൊണ്ടാണ് പരീക്ഷക്കെത്തിയത്.
പ്രഖ്യാപനം ഇന്ന്
അഗളി: തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് നൽകുന്ന 100 തൊഴിൽദിനങ്ങൾക്ക് പുറമേ സംസ്ഥാനത്തെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും 100 ദിവസത്തെ അധിക തൊഴിൽ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാന്പത്തിക വർഷം 10 ലക്ഷം തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും സ്വയം സഹായ സംഘങ്ങളെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 50 വർക്ക് ഷെഡുകളുടെ പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി എം.ബി രാജേഷ് ഇന്ന് നിർവഹിക്കും. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനാകും.