+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെള്ളരിക്കുണ്ടിൽ ച​ക്ക-മാ​മ്പ​ഴ ഫെ​സ്റ്റ്; ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

വെ​ള്ള​രി​ക്കു​ണ്ട്: നാ​ളെ മു​ത​ല്‍ 27 വ​രെ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ബ​ളാ​ല്‍ കൃ​ഷി​ഭ​വ​നും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സും കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബും ചേ​ര്‍​ന്ന് സം​ഘ​ട
വെള്ളരിക്കുണ്ടിൽ ച​ക്ക-മാ​മ്പ​ഴ ഫെ​സ്റ്റ്; ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
വെ​ള്ള​രി​ക്കു​ണ്ട്: നാ​ളെ മു​ത​ല്‍ 27 വ​രെ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ബ​ളാ​ല്‍ കൃ​ഷി​ഭ​വ​നും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സും കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ക്ക​-മാ​മ്പ​ഴ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. വി​വി​ധ മാ​മ്പ​ഴ ഇ​ന​ങ്ങ​ളാ​യ ബം​ഗ​ന​പ്പ​ള്ളി, കാ​ലാ​പ്പാ​ടി, ച​ക്ക​ക്ക​ട്ടി, ഹി​മാ​പ​സ​ന്ത്, സി​ന്ദൂ​രം, പ്രി​യൂ​ർ, മു​ണ്ട​പ്പ, ഗു​ദാ​ദ​ത്ത്, മ​ല്ലി​ക, മ​ല്‍​ഗോ​വ, അ​ല്‍​ഫോ​ന്‍​സോ, നീ​ലം തു​ട​ങ്ങി​യ 20 ഇ​നം മാ​മ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യു​മാ​ണ് ന​ട​ക്കു​ക. വെ​ള്ള​രി​ക്കു​ണ്ട് ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പ്ര​ത്യേ​കം ഒ​രു​ക്കി​യ സ്ഥ​ല​ത്താ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ ച​ക്ക​യും മാ​ങ്ങ​യും കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ വി​വി​ധ ഇ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ഉ​ണ്ടാ​കും. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​മു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ർ, സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മെ വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ർ- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ഉ​ത്പ​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ഉ​ണ്ടാ​കും.