മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഭൂവുടമകളുടെ നേതൃത്വത്തിൽ മട്ടന്നൂർ കിൻഫ്ര ഓഫീസിലേക്ക് മാർച്ച് നടത്തി. നൂറ്കണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്.
സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കുക, വിലനിർണയത്തിലെ അപാകതകൾ പരിഹരിക്കുക, പുനരധിവാസത്തിന് ഏറ്റെടുക്കേണ്ട ഭൂമി അടിയന്തരമായി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് വെള്ളിയാംപറമ്പിലെ കിൻഫ്ര ഓഫീസിന് മുന്നിൽവച്ച് മട്ടന്നൂർ എസ്ഐ യു.കെ. ജിതിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. അടിസ്ഥാന വില നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി ഭൂവുടമകൾ കളക്ടർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു.
കിൻഫ്ര ഓഫീസിലേക്ക് നടത്തിയ മാർച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ് ഉദ്ഘാടനം ചെയ്തു. പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സി. വിനോദൻ, ചന്ദ്രൻ കല്ലാട്ട്, കെ.വി. മിനി, കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.