കണ്ണൂർ: പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മേയ് 25 മുതൽ 27 വരെ ഇതിനായി പ്രത്യേക കാമ്പയിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന് സന്ദര്‍ശിക്കുക. ഫോൺ: ടോള്‍ഫ്രീ-1800 425 1661, 0471-2304022, 2964022.
ബലിദാന ദിനാചരണം
ഇരിട്ടി: 2002ൽ ജീപ്പിൽ സഞ്ചരിക്കവേ ബോംബേറിൽ കൊല്ലപ്പെട്ട തില്ലങ്കേരിയിലെ കരിയിൽ വീട്ടിൽ അമ്മു അമ്മയുടെ ബലിദാന ദിനാചരണം കാർക്കോട്ടെ സ്മൃതി മണ്ഡപത്തിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ശരത് കൊതേരി, വൈസ് പ്രസിഡന്റ് പി.എസ്. പ്രകാശ്, തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.വി. ശ്രീധരൻ, തില്ലങ്കേരി പഞ്ചായത്ത് മെംബർമാരായ മനോജ് പടിക്കച്ചാൽ, എം.കെ. ആനന്ദവല്ലി, ആർഎസ്എസ് ഇരിട്ടി ഖണ്ഡ് കാര്യവാഹക് എം. ഹരിഹരൻ, എം.എൻ. ബിജു തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ പരിപാടിയിൽ ആർഎസ്എസ് ജില്ലാ സമ്പർക്ക പ്രമുഖ് സി. രൂപേഷ് അനുസ്മരണ ഭാഷണം നടത്തി.
2002 മേയ് 22ന് ചാവശേരിയിൽ നിന്ന് ജീപ്പിൽ വീട്ടിലേക്കു വരുന്നതിനിടെ കാർക്കോട് എത്തിയപ്പോൾ ഉണ്ടായ ബോംബേറിലാണ് അമ്മു അമ്മ കൊല്ലപ്പെട്ടത്. ബോംബേറിൽ ജീപ്പ് ഡ്രൈവർ നൗഷാദും കൊല്ലപ്പെട്ടിരുന്നു.