ഷൈബിന് ജോസഫ്
നീലേശ്വരം: വലതു കൈപ്പത്തിയില്ലാതെയാണ് കാജല്‍ രാജു എന്ന പെണ്‍കുട്ടി ജനിച്ചത്. എന്നാല്‍ ഒരു വൈകല്യത്തിനും തളര്‍ത്താന്‍ കഴിയുന്നതായിരുന്നില്ല ആ പ്രതിഭയുടെ പോരാട്ടവീര്യം. പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച പെണ്‍കുട്ടിയുടെ ചെറുപ്പം തൊട്ടേയുള്ള സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ പരിശ്രമത്തില്‍ തന്നെ റാങ്ക് ലിസ്റ്റില്‍ ഇടം നേടി കാസര്‍ഗോഡ് ജില്ലയ്ക്ക് അഭിമാനമായി മാറി കാജല്‍ മാറി. 910-ാമത്തെ റാങ്കാണ് നീലേശ്വരം പള്ളിക്കര സ്വദേശിയായ കാജല്‍ കരസ്ഥമാക്കിയത്. നീലേശ്വരം പള്ളിക്കരയിലെ ഡിവൈന്‍ പ്രോവിഡന്‍സ് സിബിഎസ്ഇ സ്കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. പഠനത്തില്‍ മാത്രമല്ല, നൃത്തത്തിലും പാട്ടിലും ചിത്രം വരയിലുമെല്ലാം മിടുക്കിയായിരുന്ന കാജല്‍ നല്ല പെരുമാറ്റം കൊണ്ട് ഏവരുടെയും പ്രിയങ്കരിയായിരുന്നെന്ന് അധ്യാപിക ടി.പി.നിഷ പറയുന്നു.
പത്താംക്ലാസില്‍ ഫുള്‍ എവണ്‍ ഗ്രേഡ് നേടിയ കാജലിന് ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസില്‍ പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 99 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് ഐഐടിയില്‍ ഇന്റഗ്രല്‍ എംഎ ഇന്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ അഡ്മിഷന് നേടി. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമിയില്‍ ഒരു പരിശീലനത്തിന് ചേര്‍ന്നു. പെരിന്തല്‍മണ്ണയിലെ ക്രിയ ഐഎഎസ് അക്കാദമിയില്‍ മോക്ക് ഇന്റര്‍വ്യുവിലും പങ്കെടുത്തു. ദിവസേനയുള്ള പത്രം വായനയും പഴയ ചോദ്യപേപ്പറുകള്‍ റഫര്‍ ചെയ്തുമാണ് പരീക്ഷയ്ക്ക് തയാറെടുത്തത്. ഐഎഎസ് നേടുകയാണ് സ്വപ്നമെന്നും കിട്ടിയില്ലെങ്കില്‍ അടുത്ത തവണയും പരിശ്രമിക്കുമെന്നും കാജല്‍ പറഞ്ഞു. അച്ഛന് കൃഷിക്കാരനായ രാജുവും അമ്മ ഷീബയും മകളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. സഹോദരന് കരണ്‍ ചായ്യോത്ത് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.