കോഴിക്കോട്: തെങ്ങ് കടപുഴകി ദേഹത്തു വീണ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. മണ്ണൂര്‍ കോടപ്പുറംതോട് മേപ്പാടത്ത് പരേതനായ കൊണ്ടേടന്‍ ഉണ്ണിയുടെ മകന് സനോജ് (32) ആണ് മരിച്ചത്. സുഹൃത്തായ പാലക്കാടന്‍ രബിന്‍ ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. മണ്ണൂര്‍ വടക്കുമ്പാട് പത്മരാജ സ്കൂളിനു സമീപം ആളൊഴിഞ്ഞ തെങ്ങിന്തോപ്പില് ഇരിക്കുകയായിരുന്നു ഇരുവരും.
കടപുഴകി മറിഞ്ഞ തെങ്ങിനടിയില്പെടുകയായിരുന്നു സനോജും രബിനും. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് നാട്ടുകാരെ വിളിച്ചുകൂട്ടി തെങ്ങ് മറിച്ചിട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സനോജ് മരിച്ചത്. രബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുഷ്പയാണ് മരിച്ച സനോജിന്റെ അമ്മ. സഹോദരികള്‍: സബിത, മഞ്ജു.