+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​പ്പം' പ​ദ്ധ​തി താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

താ​മ​ര​ശേ​രി: "ഒ​പ്പം' പ​ദ്ധ​തി താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​ന​വും ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വൈ​വി​ധ്യ​വ​ത്ക്ക​രി​ക്കു​ന്ന​തി​
താ​മ​ര​ശേ​രി: "ഒ​പ്പം' പ​ദ്ധ​തി താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​ന​വും ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വൈ​വി​ധ്യ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ കെ-​സ്റ്റോ​റും ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വേ​ന​പ്പാ​റ പെ​രു​വി​ല്ലി​യി​ലെ 28-ാം ന​മ്പ​ര്‍ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​മാ​ണ് കെ-​സ്റ്റോ​റാ​യി മാ​റ്റി​യ​ത്.
റേ​ഷ​ന്‍ ക​ട​യി​ല്‍ നേ​രി​ട്ട് ചെ​ന്ന് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ര്‍​ധ​ന​രാ​യ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ഓ​ട്ടോ​റി​ക്ഷ തൊ​ളി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റേ​ഷ​ന്‍ വി​ഹി​തം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കും.
കെ-​സ്റ്റോ​റി​ല്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന സി​എ​സ്‌​സി ( ജ​ന​സേ​വ​ന കേ​ന്ദ്രം), മി​ല്‍​മ, സ​പ്ലൈ​കോ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍, ചോ​ട്ടു​ഗ്യാ​സ് (5 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഗ്യാ​സ് സി​ലി​ണ്ട​ര്‍), 10000/ രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍, എ​ടി​എം സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ല​ഭ്യ​മാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ നാ​സ​ര്‍ എ​സ്റ്റേ​റ്റ്മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.