+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷനു പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയേഷ് ഓണശേരിൽ (പ്രസിഡന്‍റ്), ബിനോ കദളിക്കാട്ട് (വൈസ് പ്രസിഡന്‍റ
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷനു പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജയേഷ് ഓണശേരിൽ (പ്രസിഡന്‍റ്), ബിനോ കദളിക്കാട്ട് (വൈസ് പ്രസിഡന്‍റ്), ബിജോ മൽപാങ്കൽ (ജനറൽ സെക്രട്ടറി), അനീഷ് ജോസ് മുതലുപിടിയിൽ (ജോയിന്‍റ് സെക്രട്ടറി), ജോസുകുട്ടി പുത്തൻതറ (ട്രഷറർ), വിനിൽ തോമസ് പെരുമാനൂർ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും ജോസഫ് മുളക്കൽ (പി‌‌ആർഒ), സിജോ വലിയപറമ്പിൽ ( കെകെസിഎൽ കൺവീനർ ), റ്റോമി നന്ദിക്കുന്നേൽ (അക്ഷരദീപം കോഓർഡിനേറ്റർ ), വിനു പൊട്ടനാനിക്കൽ (എഫ്എസ്എസ് ജോയിന്‍റ് കൺവീനർ),സിബി ജേക്കബ് (കൺവീനർ,അബാസിയ യൂണിറ്റ് 3), റെജി കെ.എം കുടിലിൽ (കൺവീനർ, അബാസിയ യൂണിറ്റ് 5),ഡോണി ജോൺ (കൺവീനർ, അബാസിയ യൂണിറ്റ് 6), വിനോയി കരിമ്പിൽ (കൺവീനർ, അബാസിയ യൂണിറ്റ് 7), ഡോണ തോമസ് (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 1), റെമി എമ്മാനുവേൽ (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 2), അനീഷ് ജോസ് (കൺവീനർ, സാൽമിയ യൂണിറ്റ് 1), ജോസ്മോൻ ഫ്രാൻസിസ് (കൺവീനർ, സാൽമിയ യൂണിറ്റ് 2) എന്നിവരേയും തെരഞ്ഞെടുത്തു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസുകുട്ടി പുത്തൻതറ, 2021 കമ്മിറ്റി ഭാരവാഹികളായിരുന്ന ജോബി ചാമംകണ്ടയിൽ, സോജൻ പഴയംപള്ളിയിൽ, റെബിൻ ചാക്കോ, ഉപദേശക സമിതി അംഗം റെനി അബ്രാഹം, എഫ്എസ്എസ് കൺവീനർ റോബിൻ അരയത്ത് എന്നിവർ സംസാരിച്ചു.

സലിം കോട്ടയിൽ