+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ റിപ്പബ്ലിക് ദിനാഘോഷം ഓണ്‍ലൈനില്‍

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് സംബന്ധമായ ആരോഗ്യ പ്രോട്ടോക്കോളും മാർഗനിർദ്ദേശങ്ങളും പ
കുവൈറ്റിൽ  റിപ്പബ്ലിക് ദിനാഘോഷം ഓണ്‍ലൈനില്‍
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കോവിഡ് സംബന്ധമായ ആരോഗ്യ പ്രോട്ടോക്കോളും മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക.

രാവിലെ ഒന്പതിന് ത്രിവർണ പതാക ഉയർത്തി അംബാസഡർ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഓണ്‍ലൈനായി ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ രാജ്യത്തെ എല്ലാ ഇന്ത്യന്‍ പ്രവാസികളും കമ്മ്യൂണിറ്റി അംഗങ്ങളും സൂം ലിങ്കിൽ പങ്കു ചേരണമെന്ന് അംബാസഡര്‍ അഭ്യര്‍ഥിച്ചു.

ഇന്ത്യൻ എംബസിക്കും ഔട്ട്‌സോഴ്‌സിംഗ് സെന്‍ററുകൾക്കും റിപ്പബ്ലിക് ദിനമായ ജനുവരി 26നു (ബുധൻ) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ അടിയന്തര കോൺസുലർ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.

താഴെ കാണുന്ന സൂം ലിങ്ക് വഴി https://zoom.us/j/91063589125?pwd=SlpnWmZsWG9SSHF0PURTFZd2Ezd റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാം.

സലിം കോട്ടയിൽ