+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് ജന്മദിന ചലഞ്ച് ; 1111 ചലഞ്ചുകൾ പൂർത്തീകരിച്ചു ഒഐസിസി യുഎസ്‌എ

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 137 ാം ജന്മദിനമായ ഡിസംബർ 28 നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പ്രഖ്യാപിച്ച 137 ചലഞ്ചിനെ അഭിമാനപൂർവം ഏറ്റെടുത്തിരിക്കുകയാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ
കോൺഗ്രസ് ജന്മദിന ചലഞ്ച് ; 1111 ചലഞ്ചുകൾ പൂർത്തീകരിച്ചു  ഒഐസിസി യുഎസ്‌എ
ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 137 -ാം ജന്മദിനമായ ഡിസംബർ 28 നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പ്രഖ്യാപിച്ച 137 ചലഞ്ചിനെ അഭിമാനപൂർവം ഏറ്റെടുത്തിരിക്കുകയാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ.

ആരംഭ ഘട്ടത്തിൽ 1000 ചലഞ്ചുകൾ പ്രഖ്യാപിച്ചപ്പോൾ, ഇത്രയും സഹകരണമുണ്ടാകുമെന്ന്പ്രതീക്ഷിച്ചില്ല. എന്നാൽ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഈ ചലഞ്ചിനെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോൾ, ചലഞ്ച് അവസാനിപ്പിക്കുന്നതിനു ഒരു ദിവസം മുന്പേതന്നെ 1111 ചലഞ്ചുകൾക്കുള്ള തുക സമാഹരിക്കുവാൻ കഴിഞ്ഞുവെന്നത് അഭിമാനാർഹമാണ്.

പരിപാടിയുടെ ആദ്യഘട്ടമായി ഇതിനകം ശേഖരിച്ച 1111 ചലഞ്ച് ഇവിടെയുള്ള പ്രവർത്തകർ "കോൺഗ്രസിന്‍റെ കുതിപ്പിന് എന്‍റെ സ്നേഹ സമ്മാന' മായി കെപിസിസി ഫണ്ടിൽ അടയ്ക്കും.

ജനുവരി 26 നു കെപിസിസി ആഗോളതലത്തിൽ ഈ ചലഞ്ചുകൾ അവസാനിപ്പിക്കുന്നതിനു മുമ്പായി ഈ ഉദ്യമത്തിൽ പങ്കെടുക്കുന്നതിനു ഇനിയും ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ കോഓർഡിനേറ്റർമാരുമായി നേരിട്ടു ബന്ധപ്പെടേണ്ടതാണ്.

കെപിസിസി 137 ചലഞ്ചിനെ ഉജ്ജ്വലമാക്കിയ ഒഐസിസി പ്രവർത്തകർ, അനുഭാവികൾ, പോരാളികൾ.എന്നിവരോട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി ഒഐസിസി നാഷണൽ കോഓർഡിനേറ്റർ ജെയിംസ് കൂടൽ, നോർത്ത്, സൗത്ത് റീജണൽ കോർഡിനേറ്റർമാരായ സന്തോഷ് ഏബ്രഹാം, ജീമോൻ റാന്നി എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 346 773 0074

പി.പി. ചെറിയാൻ