+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി കലാ-സാംസ്കാരിക വേദിയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക് തുടക്കമായി

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായ യൂണിറ്റ് സമ്മേനങ്ങൾക്ക് തുടക്കമായി. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം
കേളി കലാ-സാംസ്കാരിക വേദിയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക് തുടക്കമായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായ യൂണിറ്റ് സമ്മേനങ്ങൾക്ക് തുടക്കമായി. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും.

സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് സമ്മേളനം സി കെ രാജു നഗറിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന സമ്മേളനത്തിൽ വത്സൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍റ് മണികണ്ഠ കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി യൂണിറ്റ് അംഗം ജ്യോതിലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മണി വരവ്-ചെലവ് റിപ്പോർട്ടും, കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേന്ദ്ര കമ്മറ്റി അംഗം ബോബി മാത്യു, യൂണിറ്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. മോഹൻദാസ് അവതരിപ്പിച്ച പാനലിൽ നിന്ന് യൂണിറ്റ് എക്സിക്യു്ട്ടീവ് കമ്മിറ്റിയെയും യൂണിറ്റ് ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡന്റായി ജയൻ അടൂർ, സെക്രട്ടറി മോഹൻ ദാസ്, ട്രഷറർ വിനീഷ് എന്നിവരെയാണ് ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തത്.

ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ കാഹിം ചേളാരി , ലിപിൻ പശുപതി ഏരിയ രക്ഷാധികാരി സമിതി അംഗം ബാലു വേങ്ങേരി, ഷിറാസ് ഖാൻ എന്നിവർ സമ്മേളത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറി മോഹൻദാസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.