+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

`നക്ഷത്രരാവ്‌ 2021` വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ്‌ : സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ നടത്തിയ നാടൻ കരോൾ മത്സരം `നക്ഷത്രരാവ്‌ 2021`ന്‍റെ വിജയികളെ പ്രഖ്യാപിച്ച
`നക്ഷത്രരാവ്‌ 2021` വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ്‌ : സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ നടത്തിയ നാടൻ കരോൾ മത്സരം `നക്ഷത്രരാവ്‌ 2021`ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. 30-ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തോനയ്ക്കാട്‌ സെന്‍റ് ജോർജ്‌ ഒസിവൈഎം ഒന്നാം സ്ഥാനം കരസ്ഥമാക്കി ജനപ്രീയ ടീമായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടൂർ സെന്‍റ് മേരീസ്‌ ഓർത്തഡോക്സ്‌ ചർച്ച്‌, കുട്ടംപേരൂർ എംജിഎം. ഒസിവൈഎം. എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.

മലങ്കര സഭയിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഫലപ്രഖ്യാപന ചടങ്ങിനു യുവജനപ്രസ്ഥാനം പ്രസിഡണ്ട്‌ ഫാ. ജിജു ജോർജ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോദ്‌ മാത്യു സ്വാഗതവും, ലേ-വൈസ്‌ പ്രസിഡണ്ടും, കൺവീനറുമായ മനോജ്‌ പി. ഏബ്രഹാം നന്ദിയും രേഖപ്പെടുത്തി.



വൈസ്‌ പ്രസിഡണ്ട്‌ ഫാ. ലിജു കെ. പൊന്നച്ചൻ, മഹാ ഇടവക ട്രസ്റ്റി ജോൺ പി. ജോസഫ്‌, സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ, സഭാ മാനേജിംഗ്‌ കമ്മറ്റിയംഗം കെ.ഇ. മാത്യു, ഭദ്രാസന കൗൺസിലംഗം ഏബ്രഹാം സി. അലക്സ്‌, യുവജന പ്രസ്ഥാനം ട്രസ്റ്റി ജിജോ ജേക്കബ്‌ ജോയ്‌ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡി-വോയിസ്‌ സംഘം, നിതിൻ വർഗീസ്‌, ഐറിൻ മറിയം സജു എന്നിവരുടെ കലാപ്രകടനങ്ങൾ ചടങ്ങിൽ അരങ്ങേറി.

സലിം കോട്ടയിൽ