+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യന്‍ തൊഴിലാളികളെ മരണത്തില്‍ നിന്നും രക്ഷിച്ച് തൊഴിലുടമ

കുവൈറ്റ് സിറ്റി : കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് തൊഴിലാളികളെ മരണത്തിൽ നിന്ന് രക്ഷിച്ച് കുവൈറ്റ് സ്വദേശി. തന്‍റെ ഫാം ഹൗസില്‍ ജോലി ചെയ്യുകയായിരുന്ന ര
ഇന്ത്യന്‍ തൊഴിലാളികളെ മരണത്തില്‍ നിന്നും രക്ഷിച്ച് തൊഴിലുടമ
കുവൈറ്റ് സിറ്റി : കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് തൊഴിലാളികളെ മരണത്തിൽ നിന്ന് രക്ഷിച്ച് കുവൈറ്റ് സ്വദേശി. തന്‍റെ ഫാം ഹൗസില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇന്ത്യക്കാരെയാണ് അദ്ദേഹം രക്ഷിച്ചത്.

അതി ശൈത്യത്തെ തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കാന്‍ തൊഴിലാളികളെ വിളിച്ച സ്വദേശിക്ക് മറുപടി ലഭിക്കാതായോടെ ഫാം ഹൗസില്‍ എത്തിയ അദ്ദേഹം ഇവരുടെ മുറി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കഠിനമായ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളികൾ മുറിയിൽ കൽക്കരി ഹീറ്റർ ഉപയോഗിച്ചിരുന്നത് .

ഇരുവരെയും ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണ്. അതിനിടെ അടച്ചിട്ട മുറികളില്‍ കൽക്കരി ഹീറ്റർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഫയർ സർവീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇത്തരം ഹീറ്ററുകളില്‍ നിന്നും ഉൽപാദിപ്പിക്കുന്ന വിഷവസ്തു അടച്ചിട്ട മുറിയിൽ മരണത്തിന് കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയിൽ