+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ സിംപോസിയം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് സിംപോസിയം സംഘടിപ്പിച്ചു. കോവിഡ് പുതിയ വകഭേദങ്ങളെ കുറിച്ചും ആഗോള തലത്തിലെ വ്യാപനത്തെ കുറിച്ചും ചര്‍ച്ച ചെയ്ത സിമ്പോസിയം ഇന
കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ സിംപോസിയം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് സിംപോസിയം സംഘടിപ്പിച്ചു. കോവിഡ് പുതിയ വകഭേദങ്ങളെ കുറിച്ചും ആഗോള തലത്തിലെ വ്യാപനത്തെ കുറിച്ചും ചര്‍ച്ച ചെയ്ത സിമ്പോസിയം ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാവരും കോവിഡ് ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിബി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പനിയോ ചുമയോ വന്നാല്‍ നിസാരമായി കാണരുത്. ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എംബസ്സിയില്‍ എല്ലാ പ്രോഗമുകളും ഓണ്‍ലൈനായാണ്‌ നടത്തുന്നത്. കുവൈറ്റിലെ കോവിഡ് പോരാട്ടത്തില്‍ മികച്ച പങ്ക് വഹിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തിന് നന്ദി അറിയിക്കുന്നതായി അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രസിഡന്‍റ് അമീര്‍ അഹമ്മദ് അതിഥികളെ പരിചയപ്പെടുത്തി.

സിംപോസിയത്തില്‍ ശങ്കര്‍നാരായണന്‍ മോഡറേറ്ററായി. ഡോ.അര്‍ജിത്ത് ചതോപാധ്യായ്,ഡോ.സരോജ് ബാല,ഡോ.വര്‍ക്കി അലക്സാണ്ടര്‍, ഡോ.ശാന്തി അലക്സാണ്ടര്‍ എന്നീവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ വഴി നടത്തിയ പരിപാടിയില്‍ സദസ്യര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പാനലിസ്റ്റുകള്‍ മറുപടി നല്‍കി.

സലിം കോട്ടയിൽ