കുവൈറ്റ് സിറ്റി: കേബിൾ തകരാർ മൂലം രാജ്യത്ത് ഇന്റർനെറ്റ് വേഗത കുറഞ്ഞതായി അധികൃതർ അറിയിച്ചു. കടലിൽ സ്ഥാപിച്ച ജിസിഎക്സ് കന്പനിയുടെ അന്തർദേശീയ കേബിളിലുണ്ടായ തകരാറാണ് ഇന്റർനെറ്റ് വേഗത കുറയാൻ കാരണമെന്ന് കുവൈറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി അറിയിച്ചു.
തകരാർ സംബന്ധിച്ചു അന്താരാഷ്ട്ര കേബിൾ കന്പനിയായ ജിസിഎക്സുമായി നിരന്തരം ബന്ധപ്പെടുന്നതായും ഉടൻ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കേബിൾ തകരാർ തങ്ങളുടെ ചില സേവനങ്ങളിൽ തടസമുണ്ടാക്കിയതായും ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലായതായും ഇന്റർനെറ്റ് സർവീസ് ദാതാക്കൾ അറിയിച്ചു.
സലിം കോട്ടയിൽ