+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റില്‍ നാലാമത്തെ വാക്സിന്‍ മാര്‍ച്ചിലെത്തും

കുവൈറ്റ് സിറ്റി : മോഡേണ വാക്‌സിന്‍റെ ആദ്യ ബാച്ച് മാര്‍ച്ചില്‍ കുവൈറ്റിലെത്തുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 വാക്സിന്‍ കുവ
കുവൈറ്റില്‍ നാലാമത്തെ വാക്സിന്‍  മാര്‍ച്ചിലെത്തും
കുവൈറ്റ് സിറ്റി : മോഡേണ വാക്‌സിന്‍റെ ആദ്യ ബാച്ച് മാര്‍ച്ചില്‍ കുവൈറ്റിലെത്തുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 വാക്സിന്‍ കുവൈറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ഫൈസർ,ജോൺസൺ, ഓക്സ്ഫോർഡ് വാക്സിനുകൾക്കൊപ്പം മോഡേണ വാക്സിനും വിതരണം ചെയ്യുന്നത് രാജ്യത്തിന് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഡേണ വാക്സിന്‍ നാല് ആഴ്ചകൾക്കകം രണ്ട് ഡോസുകൾ എടുക്കുവാന്‍ സാധിക്കും.

വിതരണക്കാരില്ലാതെ നേരിട്ട് ആരോഗ്യ മന്ത്രാലയവും യുഎസ് സ്ഥാപനവുമായാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്‌സിന് 94.1 കാര്യക്ഷമതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സലിം കോട്ടയിൽ