+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

60 വയസുള്ള വിദേശികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി 250 ദിനാർ; യോഗം ചേരും

കുവൈറ്റ് സിറ്റി : ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറവോ ഉള്ള 60 വയസ്സുള്ള വിദേശികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തയ്യാറാക്കിയതായി പ്രാദേശിക ദിനപ
60 വയസുള്ള വിദേശികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി 250 ദിനാർ; യോഗം ചേരും
കുവൈറ്റ് സിറ്റി : ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറവോ ഉള്ള 60 വയസ്സുള്ള വിദേശികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തയ്യാറാക്കിയതായി പ്രാദേശിക ദിനപത്രമായ അൽ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഡ്രാഫ്റ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ അടുത്ത ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗത്തിൽ അവതരിപ്പിക്കും. പുതുക്കിയ നിര്‍ദ്ദേശത്തില്‍ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി 250 ദിനാർ ഫീസ് നിശ്ചയിക്കുന്നതടക്കമുള്ള ഉൾപ്പെടുന്നതായി സൂചനയുണ്ട്.

ആരോഗ്യ ഇൻഷുറൻസ് തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ കരട് പ്രമേയം ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് വോട്ടിനായി അവതരിപ്പിക്കും. തുടർന്ന് നിര്‍ദ്ദേശങ്ങള്‍ തൊഴിൽ വകുപ്പുകൾക്ക് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയിൽ