+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പമ്പ അസോസിയേഷന് പുതിയ ഭരണ സമിതി

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവേനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്‍റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പമ്പ കമ്മ്യൂണ
പമ്പ അസോസിയേഷന്  പുതിയ ഭരണ സമിതി
ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവേനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്‍റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിന്‍റെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷിക റിപ്പോർട്ടും ജോർജ്‌ ഓലിക്കൽ വാർഷിക കണക്കും അവതരിപ്പിച്ചു.

തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡോ. ഈപ്പൻ ഡാനിയേൽ (പ്രസിഡന്‍റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), റവ. ഫിലിപ്സ് മോടയിൽ (ട്രഷറർ), ജോൺ പണിക്കർ, ലൈലാ മാത്യു (വൈസ് പ്രസിഡന്‍റ്), ഫിലിപ്പോസ് ചെറിയാൻ, വി.വി ചെറിയാൻ (അസോസിയേറ്റ് സെക്രട്ടറി), തോമസ് പോൾ (അസ്സോസിയേറ്റ് ട്രെഷറർ), മാക്‌സ്‌വെൽ ജിഫോർഡ് (അക്കൗണ്ടന്‍റ്), ജേക്കബ് കോര (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്സൺസ് ആയി റോണി വ൪ഗീസ് (ആർട്സ്), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), മോഡി ജേക്കബ് (എഡിറ്റോറിയൽ ബോർഡ്), എ എം ജോൺ (ഫെസിലിറ്റി), ജോയ് തട്ടാരംകുന്നേൽ (ലൈബ്രറി ആക്ടിവിറ്റീസ്), എബ്രഹാം വ൪ഗീസ് (മെമ്പർഷിപ്), രാജു പി ജോൺ (പ്രോഗ്രാം കോർഡിനേറ്റർ), രാജൻ ശാമുവേൽ (ഫണ്ട് റൈസിംഗ്), സുമോദ് റ്റി നെല്ലിക്കാല (പബ്ലിക് റിലേഷൻസ്), ടിനു ജോൺസൻ (സ്പോർട്സ് ആൻഡ് ഗെയിംസ്), എബി മാത്യു (യൂത്ത് ആക്ടിവിറ്റീസ്), അനിത ജോർജ്‌ (വിമൻസ് ഫോറം കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

മിനി എബി, ജൂലി ജേക്കബ്, റേച്ചൽ തോമസ്, ശോശാമ്മ ചെറിയാൻ, സെലിൻ ജോർജ്‌, ഗ്രേസി മോഡി, മേഴ്‌സി പണിക്കർ എന്നിവർ വിമൻസ് ഫോറം കൗൺസിൽ അംഗങ്ങളായി തുടരും. മയൂര റെസ്‌റ്റോറന്‍റിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു നടത്തപ്പെട്ടത്.

സുമോദ് തോമസ് നെല്ലിക്കാല