മിലാൻ: ചുങ്കപ്പാറ നിർമ്മലപുരം സ്വദേശിയും ഇറ്റലിയിലെ മിലാനിൽ താമസക്കാരനുമായി സജി ഫിലിപ്പ് തോമസ് ഇലഞ്ഞിപ്പുറത്ത്(51) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സംസ്കാരം പിന്നീട്.
സജിയുടെ ഭാര്യ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടു മക്കളുണ്ട്. ഇരുവരും വിദ്യാർഥികളാണ്.
കുന്നന്താനം പാമലയിൽ താമസിയ്ക്കുന്ന ചുങ്കപ്പാറ ഇലഞ്ഞിപ്പുറത്ത് തോമസ് ഫിലിപ്പിന്റെയും (ജോർജുകുട്ടി) അമ്മിണിയുടെയും മൂത്തമകനാണ് സജി. രണ്ടു സഹോദരങ്ങളുണ്ട് പരേതന്.
ജെസ്യൂട്ട് ഫാദേഴ്സിന്റെ( ഈശോ സഭ) കേരള പ്രൊവിൻഷ്യാൾ ഫാ. ഇ.പി.മാത്യ (ടോം ഇലഞ്ഞിപ്പുറം) വിന്റെ ജ്യേഷ്ഠസഹോദരപുത്രനാണ് പരേതൻ.
ജോസ് കുന്പിളുവേലിൽ
ഫിലിപ്പ് തോമസ് ഇലഞ്ഞിപ്പുറത്ത് ഇറ്റലിയിൽ അന്തരിച്ചു
10:23 PM Jan 19, 2022 | Deepika.com