+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി

ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. പ​ഞ്ഞം, പ​ട, വ​സ​ന്ത എ​ന്നി​വ​യി​
ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. പ​ഞ്ഞം, പ​ട, വ​സ​ന്ത എ​ന്നി​വ​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന പ്ര​ത്യേ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നോ​ട് കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം പ്രാ​ർ​ഥി​ച്ചു കൊ​ണ്ട് ഭ​ക്ത​ജ​ന​ങ്ങ​ൾ തി​രു​നാ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ജ​നു​വ​രി 15 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലീ​ശേ​രി മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. തി​രു​നാ​ൾ സ​ന്ദേ​ശം അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​കെ​വി​ൻ മു​ണ്ട​യ്ക്ക​ൽ ന​ൽ​കി. റ​വ. ഫാ. ​ജോ​സ് കോ​ണി​കാ​ട്ടി​ൽ, റ​വ. ഫാ. ​ജോ​ബി പു​തു​ശേ​രി, റ​വ. ഫാ. ​ബി​നു കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ക​ഴു​ന്നു നേ​ർ​ച്ച എ​ന്നി​വ തി​രു​നാ​ളാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ഞാ​യ​റാ​ഴ്ച​യും ക​ഴു​ന്നു നേ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര·ാ​രാ​യ പ്രി​ൻ​സ് മു​ട​ന്താ​ഞ്ച​ലി​ൽ, വ​ർ​ഗീ​സ് ക​ല്ലു​വെ​ട്ടാം​കു​ഴി, ഫി​ലി​പ്പ് പാ​യി​പ്പാ​ട്ട്, ഷി​ജോ തെ​ക്കേ​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജീ​മോ​ൻ റാ​ന്നി