കുവൈറ്റ് സിറ്റി : രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തിൽ വ്യാപര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.
പരിശോധനയിൽ നിരവധി കടകൾ നിയമം ലംഘിച്ചതിനെ തുടർന്ന് താത്കാലികമായി അടച്ചുപൂട്ടി. ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കടയുടമകൾക്ക് മുന്നറിയിപ്പുകളും നൽകി. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഫീൽഡ് ടൂർ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
സലിം കോട്ടയിൽ