അബുദാബി : ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം പ്രഖ്യാപിച്ച ഫിറ്റ്നെസ്സ് ചാലഞ്ചിന്റെ ഭാഗമായി യുഎഇയിലെ മുഴുവൻ എമിറേറ്റുകളും സൈക്കിൾ സവാരി നടത്തുന്ന വിദ്യാർഥികൾക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഭാരവാഹികൾ ഉൗഷ്മള സ്വീകരണം നൽകി. തൃശൂർ നാട്ടിക സ്വദേശി മുഹമ്മദ് അബൂഷമീറും കോഴിക്കോട് ബേപ്പൂർ സ്വദേശി ഇർഫാൻ മുഹമ്മദുമാണ് പ്രതികൂലമായ കാലാവസ്ഥയിലും 180 കിലോമീറ്റർ താണ്ടി ഷാർജയിൽ നിന്ന് അബൂദാബിയിൽ എത്തിയത്.
യുഎഇ മുന്നോട്ട് വയ്ക്കുന്ന ഒന്നും അസാധ്യമല്ല എന്ന സന്ദേശവും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിൻറെ ഫിറ്റ്നസ് ചാലഞ്ചുമാണ് ഈ ദൗത്യത്തിന് പ്രേരണയായതെന്ന് സ്വീകരണ യോഗത്തിൽ ഇരുവരും അഭിപ്രായപ്പെട്ടു.വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഈ മനസ്ഥിതിയും കഠിനാധ്വാനവും മാതൃകായോഗ്യമാണെന്നും മുഹമ്മദ് അബൂഷമീറും, ഇർഫാൻ മുഹമ്മദും ഇന്ത്യൻ ജനതക്ക് അഭിമാനമാണെന്നും അനുമോദന യോഗം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി അബ്ദുൽ സലാം ടി കെ അധ്യക്ഷത വഹിച്ചു. ട്രഷറർ ബിസി അബൂബക്കർ, അഡ്മിൻ സെക്രട്ടറി സാബിർ മാട്ടൂൽ, അഹ്മദ് കുട്ടി, സലീം നാട്ടിക, ശിഹാബ് കപ്പാരത്, സുബൈർ കാഞ്ഞങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
അനിൽ സി. ഇടിക്കുള