ഷിക്കാഗോ: ഇൻഡ്യാനപോളിസിൽ നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷന്റെ ഷിക്കാഗോ റീജണിന്റെ കിക്കോഫ് ഉജ്ജ്വലവിജയമായി. 2022 ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കണ്‍വൻഷന്റെ ഗോൾഡ് സ്പോണ്‍സേഴ്സായി, ഫൈവ് സ്റ്റാർ ഓയിൽ ട്രാൻസ്പോർട്ടേഷൻ കന്പനി ഉടമകളായ റോണാൾഡ് പൂക്കുന്പേലും, സൻജു പുളിക്കത്തൊട്ടിയിലും 15000 ഡോളർ നൽകിക്കൊണ്ട് കണ്‍വൻഷന്റെ ഗോൾഡ് സ്പോണ്‍സേഴ്സായി. ജനുവരി 15 ശനിയാഴ്ച വൈകിട്ട് ഷിക്കാഗോ കെസിഎസ്. കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടന്ന കണ്വൻഷൻ കിക്കോഫ് ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റർ ലോറ മർഫി ഉദ്ഘാടനം ചെയ്തു.
റോണാൾഡ് പൂക്കുന്പേൽ, ലിന്‍േറാ ഒറവക്കുഴി, ഷിക്കാഗോയിലെ മോർഗേജ് വ്യവസായരംഗത്തെ പ്രമുഖ കന്പനിയായ ലിങ്കണ്‍വുഡ് മോർഗേജിന്റെ ഉടമയായ സൻജു പുളിക്കത്തൊട്ടിയിലിന്റെയും ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാർ ഓയിൽ ട്രാൻസ്പോർട്ടേഷൻ കന്പനി ഗോൾഡ് സ്പോണ്‍സേഴ്സായി കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്തതിലുള്ള നന്ദിയും സന്തോഷവും കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
കണ്‍വൻഷന്റെ സിൽവർ സ്പോണ്‍സറായി സെന്റ് മേരീസ് പെട്രോളിയത്തിനുവേണ്ടി അലക്സ് & ആൻജല കൂവക്കാട്ടിൽ 10000 ഡോളർ നൽകിക്കൊണ്ട് കണ്വൻഷൻ രജിസ്റ്റർ ചെയ്തു. ഷിക്കാഗോയിലെ ഇന്ധനവിതരണരംഗത്തെ പ്രമുഖ കന്പനിയാണ് സിറിയക് കൂവക്കാട്ടിലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് മേരീസ് പെട്രോളിയം കന്പനി. ഇവരെ കൂടാതെ 5000 ഡോളർ നൽകി മെഗാ സ്പോണ്‍സറായി ജോസ് & സുമ ഐക്കരപ്പറന്പിൽ ഫാമിലി, ചാക്കോ & ഫിലോമിന ചിറ്റലക്കാട്ട് ഫാമിലി, പുന്നൂസ്& പ്രതിഭ തച്ചേട്ട് ഫാമിലി, ജസ്ലിൻ & ’ടാനിയ പ്ലാത്താനത്ത്, ജിനു & മീന പുന്നശ്ശേരിൽ ഫാമിലി, ജസ്റ്റിൻ & ശോമ തെങ്ങനാട്ട്, സൈമണ്‍ & സിജി മുട്ടത്തിൽ എന്നിവർ കണ്‍വൻഷനിൽ രജിസ്ട്രേഷൻ ചെയ്തു. ഇതിനെത്തുടർന്ന് 3000 ഡോളർ നൽകി ഗ്രാൻഡ് സ്പോണ്‍സേഴ്സായി കണ്വൻഷൻ കിക്കോഫ് ദിനത്തിൽ തന്നെ 41 കുടുംബങ്ങൾ രജിസ്റ്റർ ചെയ്യുകയുണ്ടായി.
ഗോൾഡ് സ്പോണ്‍സേഴ്സ്, സിൽവർ സ്പോണ്‍സേഴ്സ്, മെഗാസ്പോണ്സേഴ്സ്, ഗ്രാൻഡ് സ്പോണ്‍സേഴ്സ് എന്നിവരെ കൂടാതെ 212 ഫാമിലി രജിസ്ട്രേഷൻ കണ്വൻഷൻ കിക്കോഫിനോടനുബന്ധിച്ച് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഒരു സമൂഹം എന്ന നിലയിൽ ഉയർന്ന് പ്രവർത്തിക്കുന്ന ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ നേട്ടങ്ങൾ അസൂയാവഹമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച ഇല്ലിനോയി സ്റ്റേറ്റ് സെനറ്റർ ലോറ മർഫി പ്രസംഗിച്ചു.
പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ പറഞ്ഞു. ഇൻഡ്യാനപോളിസിൽ വച്ചു നടക്കുന്ന കണ്‍വൻഷനിൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയിൽനിന്നും വളരെ നല്ല പങ്കാളിത്തമുണ്ടാകുമെന്നും ഇനിയും വളരെയധികം പേർ രജിസ്റ്റർ ചെയ്ത് ഈ കണ്വൻഷൻ ഉജ്ജ്വലവിജയമാകുമെന്നതിൽ സംശയമില്ലെന്നും കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി പറയുകയുണ്ടായി. കണ്വൻഷൻ കിക്കോഫിന് ഷിക്കാഗോ റീജിയണൽ വൈസ് പ്രസിഡന്റ് ജസ്റ്റിൻ തെങ്ങനാട്ട്, കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ലിൻസണ് കൈതമലയിൽ, ജോസ് ആനാലിൽ, ആൽബിൻ ഐക്കരേത്ത്, ഷിബു മുളയാനിക്കുന്നേൽ, മജു ഓട്ടപ്പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.
സൈമണ്‍ എബ്രഹാം മുട്ടത്തിൽ