+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാന: അനിലാൽ ശ്രീനിവാസൻ പ്രസിഡന്‍റ്, ശങ്കർ മന സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അനിലാൽ ശ്രീനിവാസൻ (പ്രസിഡന്‍റ്), ജോർജ് നടവയൽ (വൈസ് പ്രസിഡന്‍റ്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്
ലാന: അനിലാൽ ശ്രീനിവാസൻ പ്രസിഡന്‍റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ
ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അനിലാൽ ശ്രീനിവാസൻ (പ്രസിഡന്‍റ്), ജോർജ് നടവയൽ (വൈസ് പ്രസിഡന്‍റ്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്‍റ് സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഹരിദാസ് തങ്കപ്പൻ (ജോയിന്‍റ് ട്രഷറർ), പ്രസന്നൻ പിള്ള (പബ്ലിക്ക് റിലേഷൻസ് ചെയർ), സാമുവൽ യോഹന്നാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ), കെ. കെ. ജോൺസൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം).

കേരളത്തിൽ നിന്ന് യുഎസ്എയിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ലാനയിൽ കൂട്ടുകൂടുന്നു.

ചിക്കാഗോയിൽ, 'സുഗതകുമാരി നഗറിൽ' (ക്നാനായ കാത്തലിക് സെന്ററിൽ -1800 Oakton st, Des Plaines), ഒക്ടോബർ 1,2,3 തീയതികളിൽ നടന്ന, ലാനയുടെ പന്ത്രണ്ടാം ദ്വൈവാർഷിക സമ്മേളനത്തിലാണ്, പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

2022 ജനുവരി 9ന്, ജോസൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള ലാനാ മുൻ ഭാരവാഹികളും, അനിലാൽ ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള പുതു ഭാരവാഹികളും, സംയുക്ത യോഗം ചേർന്ന്, ലാനാ പുതുഭരണസമിതിയ്ക്ക്, ചുമതലകൾ കൈമാറി. കഴിഞ്ഞ വർഷങ്ങളിൽ ലാനയെ മുന്നോട്ടു നയിച്ച എല്ലാ എഴുത്തുകാർക്കും ലാനാ പ്രേമികൾക്കും പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി. 2022-23 വർഷങ്ങളിലേക്കുള്ള, ലാനയുടെ പ്രവർത്തന രേഖ, അനിലാൽ അവതരിപ്പിച്ചു. പുതു സമിതിയുടെ നേതൃത്വത്തിലുള്ള ലാനാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തും.

ജോസന്‍റെ കാലഘട്ടത്തിൽ, ലാനയിൽ, ഇന്‍റർനെറ്റ് സാങ്കേതിക വിദ്യകളെയും യുവപങ്കാളിത്തത്തെയും വിപുലമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നെന്നും, ജോസെന്‍റേയും, അനിലാലിന്‍റേയും ജെയ്ൻ ജോസഫിന്‍റേയും സേവനം അവിസ്‌മരണീയമായിരുന്നെന്നും ജോർജ് നടവയലും കെകെ ജോൺസണും വ്യക്തമാക്കി. മുൻ പ്രസിഡണ്ട് ജോസെൻ ജോർജ്ജും, മുൻ വൈസ് പ്രസിഡണ്ട് ജയ്ൻ ജോസഫും, മുൻ ഭരണ സമിതിയിലെ സഹപ്രവർത്തകർക്ക് നന്ദിയും, പുതു ഭരണ സമിതിയ്ക്ക് ഭാവുകങ്ങളും നേർന്നു.

ജോർജ്ജ് നടവയൽ, ഷിബു പിള്ള, ഹരിദാസ് തങ്കപ്പൻ, പ്രസന്നൻ പിള്ള, കെ. കെ. ജോൺസൺ എന്നിവർ പ്രവർത്തന രേഖാ ചർച്ചയിൽ ആശയങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രം കമ്മിറ്റി ചെയർ സാമുവൽ യോഹന്നാൻ പ്രവർത്തന പരിപാടികൾക്ക് പ്രാഥമിക രൂപം നൽകും. സെക്രട്ടറി ശങ്കർ മന സ്വാഗതവും, ട്രഷറർ ഗീതാ രാജൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

പി ഡി ജോർജ് നടവയൽ