+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു

ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . ജനുവരി 9ന് ഇർവിംഗ് എസ് എം യു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജംഗിൻസ് ഭാരവ
ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു
ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . ജനുവരി 9ന് ഇർവിംഗ് എസ് എം യു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജംഗിൻസ് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .

പുതിയ ഭാരവാഹികളായി ഓർമിത്ത് ജുനേജ (പ്രസിഡന്‍റ്). ദിനേഷ് ഹൂഡ (പ്രസിഡന്‍റ് ഇലക്ട്), സുഷമ മൽഹോത്ര (വൈസ് പ്രസിഡന്‍റ് ), രാജീവ് കമ്മത്ത് (സെക്രട്ടറി), ജസ്റ്റിൻ വർഗീസ് (ജോയിന്‍റ് സെക്രട്ടറി), ചന്ദ്രിക ഷെട്ടിഗർ ( ട്രഷറർ), ജയേഷ് താക്കർ (ജോയിന്‍റ് ട്രഷറർ) എന്നിവരും ബോർഡ് മെമ്പർമാരായി മഹേന്ദ്ര റാവു ഗണപുരം, ആർ ജെ വൈഭവ്, പത്മ മിശ്ര, നവാസ് ജാ , ഷ്റിയൻസ്, ജയ്സൺ ,ദ്രുജൻ കൊങ്ക, സ്മരണിക ഔട്ട് എന്നിവരുമാണ് ചുമതലയേറ്റത്.

പുതിയ ഭാരവാഹികളിൽ മലയാളി കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു ജസ്റ്റിൻ വർഗീസ് മാത്രമാണുള്ളത്.

1962 സ്ഥാപിതമായ സംഘടന, നോർത്ത് ടെക്സസ് ഇന്ത്യൻ കമ്യൂണിറ്റിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ വിശകലനം ചെയ്ത്, ആവശ്യമായ നിർദ്ദേശങ്ങളും സഹകരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്‍റെ ഭാഗമായാണ് സംഘടന പ്രവർത്തിക്കുന്നത്.

പി.പി. ചെറിയാൻ