+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ ഇന്നു മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

റിയാദ്: സൗദിയില്‍ ഇന്നു മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ‌ഇതനുസരിച്ച് വസ്ത്രങ്ങൾ കഴുകുന്ന കടകളില്‍ കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍
സൗദിയിൽ ഇന്നു മുതൽ  പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ
റിയാദ്: സൗദിയില്‍ ഇന്നു മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ‌ഇതനുസരിച്ച് വസ്ത്രങ്ങൾ കഴുകുന്ന കടകളില്‍ കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. പിഴ ചുമത്തുന്നതിനു മുമ്പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ ഫാൻസി ഷോപ്പുകള്‍ക്കുള്ളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനു നിരോധനം, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം, ബാര്‍ബര്‍ ഷോപ്പുകളില്‍ സിംഗിള്‍ യൂസ് ഷേവിംഗ് സെറ്റ് പുനരുപയോഗിക്കുന്നതിനുള്ള നിരോധനം ‌ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ ചുമത്തുന്ന പിഴകളുമെല്ലാം ഇന്നു മുതല്‍ നടപ്പിൽവരുന്ന നിയമങ്ങളിൽ പെടുമെന്ന് മന്ത്രാലയം അറിയിച്ചു.