+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാടൻ കൂട്ടായ്‌മയുടെ പാലക്കാട് ജില്ലയുടെ പിറന്നാൾ ആഘോഷം

ന്യൂഡൽഹി: പാലക്കാടൻ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയുടെ 66മത് പിറന്നാൾ ആഘോഷിക്കുന്നു. 2021 ജനുവരി 15 വൈകുന്നേരം ഏഴു മുതൽ സൂമിലൂടെയാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.പാലക്കാട
പാലക്കാടൻ കൂട്ടായ്‌മയുടെ പാലക്കാട് ജില്ലയുടെ പിറന്നാൾ ആഘോഷം
ന്യൂഡൽഹി: പാലക്കാടൻ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയുടെ 66-മത് പിറന്നാൾ ആഘോഷിക്കുന്നു. 2021 ജനുവരി 15 വൈകുന്നേരം ഏഴു മുതൽ സൂമിലൂടെയാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

പാലക്കാടൻ കൂട്ടായ്‌മ പ്രസിഡന്‍റ് ഇ. ശശിധരന്‍റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ഡൽഹി ഹൈകോടതിയിലെ മുൻ ചീഫ് ജസ്റ്റിസും ആംഡ് ഫോഴ്സ്സ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് രാജേന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്യും. എയ്‌മ നാഷണൽ ചെയർമാൻ ബാബു പണിക്കർ, പിന്നണി ഗായിക ചിത്രാ അരുൺ തുടങ്ങിയവർ വിശിഷ്ടാതിഥികളായി സംസാരിക്കും.

കൂട്ടായ്മയുടെ രക്ഷാധികാരികളായ വികെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, കെ രഘുനാഥ്, സിഎ നായർ, സെക്രട്ടറി ജയകുമാർ സി തുടങ്ങിയവരും സംസാരിക്കും.

പരിപാടികളിൽ പങ്കെടുക്കുവാൻ 810 1939 1950 എന്ന മീറ്റിങ് ഐഡിയും 1234 എന്ന പാസ്‌കോഡും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9310226855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ. ഷാജി