+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം : മദീന ഒഐസിസി

മദീന (സൗദി): നാടിന്‍റെ സാമ്പത്തിക മേഖലയ്ക്ക് നിസ്തുല സംഭാവന അർപ്പിക്കുന്ന പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ചിറ്റമ്മ നയം പ്രതിഷേധാർഹമാണെന്നു മദീന ഒഐസിസി സംഘടപ്പിച്ച പ്രവർത്തക കൺവൻഷനിൽ സം
പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം : മദീന ഒഐസിസി
മദീന (സൗദി): നാടിന്‍റെ സാമ്പത്തിക മേഖലയ്ക്ക് നിസ്തുല സംഭാവന അർപ്പിക്കുന്ന പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ചിറ്റമ്മ നയം പ്രതിഷേധാർഹമാണെന്നു മദീന ഒഐസിസി സംഘടപ്പിച്ച പ്രവർത്തക കൺവൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതലേ പ്രവാസികളെ കൊറോണ വാഹകരായി ചിത്രീകരിച്ചു സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് .അതിന്‍റെ തുടര്‍ച്ചയാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു യാത്രക്ക് മുമ്പും ശേഷവും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയാലും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈൻ ചെയ്യാനും എട്ടാം ദിനം ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയാലും 7 ദിവസം കൂടെ സ്വയം നിരീക്ഷണത്തില്‍ കഴിയാനുമുള്ള നിര്‍ദേശം .

നാട്ടില്‍ യാതൊരു കോവിഡ് പ്രോട്ടോകോളും പാലിക്കാതെ സമ്മേളനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും നടത്താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ കുറഞ്ഞകാലത്തെ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടില്‍ അടച്ചിടുന്നത് ഇരട്ടത്താപ്പാണ് കൺവൻഷൻ അഭിപ്രായപ്പെട്ടു

നജ്മ ത്വൈബ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷന്‍ ഏരിയ പ്രസിഡന്‍റ് ഹമീദ് പെരും പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ. മുനീര്‍ ഉദ്ഘാടനം ചെയ്തു . ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് 137 -ാമത് ജന്മദിനത്തോടനുബന്ധിച്ചു കെപിസിസി പ്രഖ്യാപിച്ച 137 രൂപ ചാലഞ്ചിന്‍റെ മദീന ഏരിയ ഉദ്ഘാടനവും നടത്തി . ചാലഞ്ച് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, ഫസലുള്ള വെള്ളുവമ്പാലി, അഷ്‌റഫ് കൂരിയാട്, തുടങ്ങിയവർ സംസാരിച്ചു . സിയാദ് കായകുളം നന്ദി പറഞ്ഞു.

ഒഴിവുകളുള്ള സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളായി വൈസ് പ്രസിഡന്‍റുമാരായി നൗഷദ് കണിയാപുരം, ബഷീർ പുൽപ്പള്ളി,ഹനീഫ അങ്ങാടിപ്പുറം സെക്രട്ടറിമാരായി കുഞ്ഞുട്ടി മുനീർ, സിയാദ് കായംകുളം, ഫൈസൽ അഞ്ചൽ, നോർക്ക ഹെൽപ് ഡസ്ക്ക് കൺവീനറായി നജീബ് പത്തനംതിട്ട, വെൽഫയർ സെക്രട്ടറി ജംഷീർ ഹംസ എടത്തനാട്ടുകര, ട്രഷററായി ഷാജി ആദിക്കാട്ട് കുളങ്ങര എന്നിവരെയും തെരഞ്ഞെടുത്തു.

കെ.ടി. മുസ്തഫ പെരുവള്ളൂർ