+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർപ്കോയ്ക്ക് പുതിയ നേതൃത്വം

ഷിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രഫഷണൽ ഓഫ് കേരള ഒറിജിന്‍റെ (ARPKO) 2022–24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജെയിംസ് തിരുനെല്ലിപറമ്പിൽ (പ്രസിഡന്‍റ്), സിന്ധു മാത
ആർപ്കോയ്ക്ക് പുതിയ നേതൃത്വം
ഷിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രഫഷണൽ ഓഫ് കേരള ഒറിജിന്‍റെ (ARPKO) 2022–24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജെയിംസ് തിരുനെല്ലിപറമ്പിൽ (പ്രസിഡന്‍റ്), സിന്ധു മാത്യു പുളിക്കത്തൊട്ടിൽ (വൈസ് പ്രസിഡന്‍റ്), അരുൺ മാത്യു തോട്ടിച്ചിറ (സെക്രട്ടറി), സോയ ബാബു (ജോയിന്‍റ് സെക്രട്ടറി), സിറിൽ ചാക്കോ മ്യാലിൽ (ട്രഷറർ) എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി ബിജോ സി. മാണി, ജെമ്മി അമ്പാട്ട്, മാത്യു ജേക്കബ്, മാർഗരറ്റ് വിരുത്തികുളങ്ങര, മിജി മാളിയേക്കൽ, മജു ഒറ്റപ്പള്ളി, മിഷാൽ ഇടുക്കുതറയിൽ, ജോജോ ആനാലിൽ, ലിസ് സൈമൺ, വിൽ‌സൺ ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

ബിജോ മാണി, ജോജോ ആനാലിൽ, മന്നു തിരുനെല്ലിപ്പറമ്പിൽ എന്നിവരെ ചാരിറ്റി കമ്മിറ്റിയിലേക്കും മാത്യു ജേക്കബ്, സണ്ണി മുത്തോലത്ത്, തമ്പി ജോസ് എന്നിവരെ എഡ്യൂക്കേഷൻ കമ്മിറ്റയിലേക്കും നിയമിച്ചു.

മുൻ പ്രസിഡന്‍റ് സായി പുല്ലാപ്പള്ളി, മുൻ സെക്രട്ടറി നിഷാ തോമസ് എന്നിവർ എക്സ് ഒഫീഷ്യോ ആയും മുൻ പ്രസിഡന്‍റുമാരായ ബെഞ്ചമിൻ തോമസ്, സണ്ണി മുത്തോലത്ത്, ബ്രിജിറ്റ് ജോർജ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും തുടരും. പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടന തീയതി പിന്നീട് അറിയിക്കും.

ത്രിലോക റസ്റ്ററന്‍റിൽ നടന്ന വാർഷിക പൊതുയോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

2013 ൽ സ്ഥാപിതമായ സംഘടന ഫിസിക്കൽ, ഒക്കുപ്പേഷണൽ, സ്പീച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവർത്തിച്ചു വരുന്നു. കേരളത്തിൽ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും നിരവധി കുട്ടികൾക്ക് ഗൈഡൻസ് നൽകിയും പ്രവർത്തനങ്ങൾ വിജയകരമായി മുമ്പോട്ടു പോകുന്നു.

ബ്രിജിറ്റ് ജോർജ്