+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേഹത്തിന്‍റെ ആഗോളവത്കരണം കാലഘട്ടത്തിന്‍റെ ആവശ്യം : പ്രഫ. എം.കെ. സാനു

കുവൈറ്റ് സിറ്റി : സ്നേഹത്തിന്‍റെ ആഗോളവൽക്കരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരനും വിമർശകനുമായ പ്രഫ. എം.കെ സാനു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്രിസ്മസ് പുതുവത്സര ആഘോഷമായ "പിറവി 202
സ്നേഹത്തിന്‍റെ ആഗോളവത്കരണം കാലഘട്ടത്തിന്‍റെ ആവശ്യം : പ്രഫ. എം.കെ. സാനു
കുവൈറ്റ് സിറ്റി : സ്നേഹത്തിന്‍റെ ആഗോളവൽക്കരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരനും വിമർശകനുമായ പ്രഫ. എം.കെ സാനു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്രിസ്മസ് പുതുവത്സര ആഘോഷമായ "പിറവി 2022'-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്ത്യൻനാഷണലിലെ മലയാളം ക്ലബുകളുടെ സംയുക്ത വേദിയായ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് കഴിഞ്ഞ ദിവസമാണ് വിവിധ രാജ്യങ്ങളിലുള്ള 36 ക്ലബുകളെ പങ്കെടുപ്പിച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയിരുന്നു പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്.

റോസ്മിൻ സോയൂസും കുമാർ ആന്‍റണിയും അവതാരകരായെത്തിയ ചടങ്ങിൽ ഇവന്‍റ് ചെയറും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അധ്യക്ഷയുമായ ഷീബ സ്വാഗതം ആശംസിച്ചു. ജോർജ് മേലാടൻ അധ്യക്ഷത വഹിച്ചു. രാഘവൻ മേനോൻ, വനിതാ രംഗരാജൻ, ദീപ സുരേന്ദ്രൻ, മൻസൂർ മൊയ്തീൻ, ഖാലിദ് അബ്ദുള്ള , ബീന ടോമി, അബ്ദുൽഗഫൂർ, നാരായണൻ എന്നിവർ വിവിധ രാജ്യങ്ങളെയും ക്ലബുകളെയും പ്രതിനിധീകരിച്ച് ആശംസകൾ നേർന്നു. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഉപാധ്യക്ഷൻ ബിജോ പി. ബാബു നന്ദി പറഞ്ഞു. തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകളിലെ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സലിം കോട്ടയിൽ