+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാ ഇടവകയ്ക്ക് പുതിയ പാരിഷ് കൗൺസിൽ ‌അംഗങ്ങൾ

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോന ഇടവകയുടെ 202223 വർഷത്തേയ്ക്കുള്ള പുതിയ പാരിഷ് കൗൺസിൽ ‌അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രിൻസ് ജേക്കബ് മുടന്താഞ്ചലിൽ, വർഗീസ് കുര്യൻ കല്ലുവെട്ട
ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാ ഇടവകയ്ക്ക് പുതിയ പാരിഷ് കൗൺസിൽ ‌അംഗങ്ങൾ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോന ഇടവകയുടെ 2022-23 വർഷത്തേയ്ക്കുള്ള പുതിയ പാരിഷ് കൗൺസിൽ ‌അംഗങ്ങളെ തെരഞ്ഞെടുത്തു.

പ്രിൻസ് ജേക്കബ് മുടന്താഞ്ചലിൽ, വർഗീസ് കുര്യൻ കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേൽ എന്നിവരെ കൈക്കാരന്മാരായും സിജോ ജോസ്, അഞ്ജന തോമസ് എന്നിവരെ കൗൺസിൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

പുതിയ അംഗങ്ങൾ ജനുവരി ഒന്പതിനു രാവിലെ നടന്ന വിശുദ്ധ കുർബാനയ്‌ക്കു ശേഷം ചുമതലയേറ്റു. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി പുലിശേരി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വികാരിയും സഹ വികാരി ഫാ. കെവിൻ മുണ്ടക്കലും പ്രാർഥന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. തുടർന്നു മൂന്നു വർഷക്കാലം കൈക്കാരന്മാരായി സേവനമനുഷിച്ച സണ്ണി ടോം, ജോജി ജോസ്, ജോസ് കണ്ടത്തിപ്പറമ്പിൽ, തരുൺ മത്തായി എന്നിവരെ ആദരിച്ചു.

നാലു കൈക്കാരന്മാർ ഉൾപ്പെടെ 30 പേരടങ്ങുന്ന കൗൺസിൽ അംഗങ്ങളെ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.

ജീമോൻ റാന്നി