+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികളുടെ ക്വാറന്‍റൈൻ; ഐസിഎഫ് കത്തയച്ചു

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്തിയ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ തീരുമാനം പിൻവലിക്കണമെന്നാവശ്യ‌പ്പെ
പ്രവാസികളുടെ ക്വാറന്‍റൈൻ; ഐസിഎഫ്  കത്തയച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ തീരുമാനം പിൻവലിക്കണമെന്നാവശ്യ‌പ്പെട്ട് ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കത്തയച്ചു.

വിദേശങ്ങളിൽ നിന്നും വരുന്നവർ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരും ശേഷം നിരവധി പരിശോധനകളും കർശനമായ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവർക്ക് കേവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

ഒമിക്രോൺ വ്യാപനം കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് ക്വാറന്‍റൈനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങൾക്കും റാലികൾക്കും ഉദ്ഘാടന മഹാമഹങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേൽ എല്ലാം കെട്ടിവയക്കുന്നത് നീതികേടാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ഐ സി എഫ് നിവേദനത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

സലിം കോട്ടയിൽ