+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് സ്റ്റീഫൻസ് ഇടവകയിൽ പെരുന്നാൾ ആചരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ ആചരിച്ചു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പെരുന്നാളിന് ജനുവരി ആറിനു
സെന്‍റ്  സ്റ്റീഫൻസ് ഇടവകയിൽ പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ ആചരിച്ചു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പെരുന്നാളിന് ജനുവരി ആറിനു നടന്ന കൊടിയേറ്റത്തോടെയാണ് തുടക്കമായത് .

വൈകിട്ട് സന്ധ്യാ നമസ്കാരത്തിനും മധ്യസ്ഥ പ്രാർഥനയ്ക്കുശേഷം വികാരി ഫാ. ജോൺ ജേക്കബ് കൊടിയേറ്റുകർമം നിർവഹിച്ചു.

ഏഴിനു രാവിലെ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. വൈകുന്നേരം ഏഴിന് ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങളുടെ സംയുക്ത യോഗം ഓൺലൈനിൽ നടത്തി. ഫാ. ഷാജി എം. ബേബി വചന ശുശ്രൂഷ നിർവഹിച്ചു.

എട്ടിനു സന്ധ്യാനമസ്കാരവും തുടർന്നു പെരുന്നാളിനോടനുബന്ധിച്ച് ഉള്ള വിശുദ്ധ കുർബാനയും നടത്തി. സെന്‍റ് ഗ്രിഗോറിയോസ് മഹായിടവക വികാരി ഫാ. ജിജു ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും സകല വാങ്ങിപ്പോയവർക്ക് വേണ്ടി നടത്തിയ ധൂപ പ്രാർത്ഥനയും നേർച്ചവിളമ്പും നടത്തി. ഇടവക വികാരി കൊടിയിറക്കി ഇടവക കൈസ്ഥാനി ബിനു തോമസിനു നൽകിയതോടുകൂടിയാണ് പെരുന്നാൾ സമാപിച്ചു.

സലിം കോട്ടയിൽ