+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്‍റീൻ നിബന്ധന പിൻവലിക്കണം: പ്രവാസി ലീഗൽ സെൽ

കുവൈറ്റ്‌ സിറ്റി: വിദേശത്തുനിന്നെത്തുന്നവർക്ക് നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധനപിൻവലിക്കണമെന്ന് പ്രവാസി ലീഗൽ സെൽ. ഈ വിഷയമുന്നയിച്ച്പ്രവാസ
വിദേശത്തുനിന്നെത്തുന്നവർക്ക്   ഏഴു ദിവസത്തെ   ക്വാറന്‍റീൻ നിബന്ധന പിൻവലിക്കണം: പ്രവാസി ലീഗൽ സെൽ
കുവൈറ്റ്‌ സിറ്റി: വിദേശത്തുനിന്നെത്തുന്നവർക്ക് നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന
പിൻവലിക്കണമെന്ന് പ്രവാസി ലീഗൽ സെൽ. ഈ വിഷയമുന്നയിച്ച്പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ.ജോസ് അബ്രഹാം കേന്ദ്ര സർക്കാരിന് നിവേദനം നൽകി.

കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് ബൂസ്റ്റർ ഡോസും നാട്ടിലേക്കുള്ള വിമാനയാത്രക്ക് മുന്പ് പിസിആർ പരിശോധനയും യാത്രയ്ക്കു ശേഷം വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്നവർ ക്വാറന്‍റീനിൽ കഴിയണമെന്നത് ശരിയായ നടപടിയല്ല. വിമാനങ്ങളിൽ നിന്നോ വിമാനത്താവളങ്ങളിൽ നിന്നോ കോവിഡ് പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക് പ്രവാസികൾക്ക് മേൽ നിയന്ത്രണം ഏർപെടുത്തുന്നത് ന്യായീകരിക്കാവുന്ന തീരുമാനവുമല്ല. കൂടുതൽ ശക്തമായ ആരോഗ്യ നിബന്ധനകൾ പാലിക്കുന്നതു വഴി കോവിഡ് കുറഞ്ഞ വിദേശ രാജ്യങ്ങളിൽ നിന്നും കൂടിയ രാജ്യത്തേക്ക് വരുന്നവർക്ക് അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതും തെറ്റായ നടപടിയാണ്.

പുതിയ നിബന്ധനയനുസരിച്ച്ചുരുങ്ങിയ ദിവസത്തേക്ക് അവധി ക്കെത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണുള്ളത്. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യ ങ്ങൾക്കായി വിദേശത്ത് നിന്നു വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ഭരണഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും ജീവിക്കാനുള്ള അവകാശത്തിന്‍റേയും ലംഘനമാണ് പുതിയ നിബന്ധനകൾ എന്നതിനാൽ അടിയന്തരമായി ഇത് പിൻവലിക്കണം. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനമുണ്ടാകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സലിം കോട്ടയിൽ