+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎംഎഫ് ഗ്ലോബൽ ഫെസ്റ്റ് 2021 ജനുവരി 29 ന്

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ജനുവരി 29 നു (ശനി) ഇന്ത്യൻ സമയം രാത്രി എ‌ട്ടിന് വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്കായി "പിഎംഎ
പിഎംഎഫ് ഗ്ലോബൽ ഫെസ്റ്റ് 2021 ജനുവരി 29 ന്
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ജനുവരി 29 നു (ശനി) ഇന്ത്യൻ സമയം രാത്രി എ‌ട്ടിന് വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്കായി "പിഎംഎഫ് ഗ്ലോബൽ ഫെസ്റ്റ് 2021' എന്ന പേരിൽ വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഡോക്കുമെന്‍ററിയും സംഗീതവും നൃത്തവും സർഗവേദി 2021 നോട് അനുബന്ധിച്ചു പി എംഎഫ് സ്നേഹപൂർവം ബാപുജി എന്ന സ്കൂൾ വിദ്യാർഥികളുടെ പ്രസംഗ, പ്രബന്ധ മത്സര വിജയികളുടെ പ്രഖ്യാപനവും നടക്കുമെന്ന് പിഎംഎഫ് ഗ്ലോബൽ പ്രസിഡന്‍റ് എം.പി. സലീം, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് , ഗ്ലോബൽ കോഓർഡിനേറ്റർ ജോസ്മാത്യു പനച്ചിക്കൽ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം ഗ്ലോബൽ ഡയറക്ടർ ജോർജ് പടികകുടി, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സാജൻ പട്ടേരി, ഇന്ത്യൻ കോഓർഡിനേറ്റർ അഡ്വ.. പ്രേമ മേനോൻ, അമേരിക്കൻ കോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ അറിയിച്ചു.

ഓൺലൈൻ ലൈവ് ആയി നടത്തുന്ന പരിപാടിയിൽ മന്ത്രിമാരും മറ്റു വിശിഷ്ട വ്യക്തികളും പിഎം ഗ്ലോബൽ നേതാക്കളും പങ്കെടുക്കും. എം.പി. സലീം ചെയർമാൻ, വർഗീസ് ജോൺ ജനറൽ കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി ഫെസ്റ്റിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

പി.പി. ചെറിയാൻ