ബെർലിൻ: ലുഫ്താൻസ ഗ്രൂപ്പ് ഇന്ത്യയ്ക്കും സ്വിറ്റ്സർലൻഡിനും ഇടയിലുള്ള ഫ്ളൈറ്റുകൾ പ്രഖ്യാപിച്ചു. എയർ ബബിൾ അറേഞ്ച്മെന്റുകൾക്ക് കീഴിൽ 2022 ജനുവരി 10 മുതൽ മുംബൈയിലേക്കുള്ള സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതായി ലുഫ്താൻസ ഗ്രൂപ്പ് സർക്കുലറിലൂടെ അറിയിച്ചു. മാത്രമല്ല, ജനുവരി 18 മുതൽ ഡൽഹിക്കും മ്യൂണിക്കിനുമിടയിൽ ലുഫ്താൻസ ഫ്ലൈറ്റുകൾ പുനരാരംഭിക്കുമെന്നും ലുഫ്താൻസ ഗ്രൂപ്പ് അറിയിച്ചു. കൂടാതെ ജനുവരി 31 വരെ ഇന്ത്യയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ ഫ്രീക്വൻസികളും ലുഫ്താൻസ വർധിപ്പിച്ചിട്ടുണ്ട്.
സൂറിച്ചിനും മുംബൈയ്ക്കും ഇടയിലുള്ള സർവീസിന്റെ സ്വിസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിന്ന് മുംബൈയിലേക്ക് എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും ജനുവരി 22 മുതൽ. അതേസമയം മുംബൈയിൽ നിന്ന് സൂറിച്ചിലേക്കുള്ള മടക്ക ഫ്ളൈറ്റ് എൽഎക്സ് 155 പറക്കും. എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം ആദ്യം ഇന്ത്യയും സ്വിറ്റ്സർലൻഡും എയർ ബബിൾ ഉടന്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ലോകമെന്പാടുമുള്ള കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾക്കും നിശ്ചിത എണ്ണം വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കരാർ അനുവദിക്കുന്നു. ഇന്ത്യയിൽ നിന്ന് മ്യൂണിക്കിലേയ്ക്കുമുള്ള ലുഫ്താൻസ വിമാനങ്ങളുടെ ഷെഡ്യൂളും പുറത്തിറക്കി.
എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ പ്രവർത്തിപ്പിക്കുന്ന പ്രത്യേക വിമാനങ്ങളുമായി ഇത് ഡൽഹി, മുംബൈ, ബംഗളൂരു എന്നിവയെ മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട് എന്നിവയുമായി ബന്ധിപ്പിക്കും.
ജോസ് കുന്പിളുവേലിൽ
ലഫ്ത്താൻസ ഇന്ത്യ, സ്വിസ്, ജർമനി പുതിയ ഫ്ളൈറ്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചു
07:26 PM Jan 06, 2022 | Deepika.com