പെരിയ: ജീവിത ദുരിതങ്ങള്‍ക്കിടയില്‍ കുടുംബം പുലര്‍ത്താനായി ജോലിക്കിറങ്ങി ആദ്യദിവസം തന്നെ ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ 22 കാരന് ചികിത്സാസഹായം തേടുന്നു. നിടുവോട്ടുപാറയിലെ എന്‍.സി. നാരായണന്റെയും ശ്രീജയുടെയും ഏക മകനായ ജിഷ്ണുവാണ് അതീവ ഗുരുതര നിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.
അമ്മ ശ്രീജ പക്ഷാഘാതം ബാധിച്ച് പന്ത്രണ്ട് വര്‍ഷമായി പുറംലോകം കാണാതെ തളര്‍ന്നു കിടക്കുകയാണ്. ഷീറ്റ് വലിച്ചുകെട്ടിയ നിലയില്‍ ഏരെ പരിതാപകരമായ അവസ്ഥയിലാണ് ഇവരുടെ വീടുള്ളത്. അച്ഛന് നാരായണന് കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അച്ഛന് ഒരു കൈ സഹായത്തിനായാണ് ജിഷ്ണു പഠനം നിര്‍ത്തി ജോലിക്കു പോകാന്‍ തുടങ്ങിയത്.
എന്നാല്‍ സ്വകാര്യ ടെലികോം കമ്പനിക്കു കീഴില്‍ ജോലി തുടങ്ങിയ ആദ്യ ദിനത്തില്‍തന്നെ കേബിള്‍ വലിച്ച് കെട്ടുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ച ജിഷ്ണു ഷോക്കേറ്റ് തെറിച്ചുപോവുകയായിരുന്നു.
ശരീരത്തിന്റെ ഒരു ഭാഗം ഏറെക്കുറെ തളര്‍ന്ന നിലയിലാണ് ജിഷ്ണുവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ആദ്യഘട്ടത്തില്‍ തന്നെ പതിനഞ്ച് ലക്ഷം രൂപയോളം ചെലവുവരുന്ന തുടര്‍ ചികിത്സകള്‍ നടത്തിയാല്‍ ജിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതേത്തുടര്‍ന്നാണ് നിര്‍ധനരായ കുടുംബത്തെ സഹായിക്കാന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന് ചെയര്‍മാനും വാര്‍ഡ് അംഗം ടി.വി. അശോകന് കണ്‍വീനറുമായി നാട്ടുകാരുടെ പങ്കാളിത്തത്തോടെ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചത്.
ജിഷ്ണുവിന്റെ അച്ഛന് എന്‍.സി. നാരായണന്റെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് പെരിയ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40442101016257, ഐഎഫ്എസ്സി: കെഎല്‍ജിബി0040442.