കാസര്‍ഗോഡ്: സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖല നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടുമ്പോള്‍ വീണ്ടും ഇരുട്ടടിയായി നിര്‍മാണ അനുമതിക്കുള്ള ഫീസ് 10 മുതല്‍ 20 ഇരട്ടി വരെ വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ലെന്‍സ്ഫെഡ് ആവശ്യപ്പെട്ടു.
876 മുതല്‍ 1,600 സ്ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളുടെ നിര്‍മാണ അനുമതിക്കായുള്ള ഫീസ് 800 രൂപയില്‍ നിന്ന് 5600 രൂപയും, 1500 രൂപയില്‍ നിന്ന് 10,500 രൂപയുമാക്കി ഉയര്‍ത്തിയത് ഭീകരമാണ്.
അതിനു മുകളിലുള്ള ഫീസ് 3000 രൂപയില്‍ നിന്നും 36,000 രൂപയാക്കി. ഇത് ജനങ്ങളെ അന്യായമായി കൊളളയടിക്കുന്നതിന് തുല്യമാണ്. ഇതോടൊപ്പം റോയല്‍ട്ടി വര്‍ധനയിലൂടെ ക്വാറി ഉല്പന്നങ്ങളുടെ വിലയും വര്‍ധിക്കുകയാണ്.
പൊതുവേ പ്രതിസന്ധിയില്‍ നില്ക്കുന്ന നിര്‍മാണ മേഖലയെ വീണ്ടും ശ്വാസംമുട്ടിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ലെന്‍സ്ഫെഡ് ആവശ്യപ്പെട്ടു.