ചങ്ങനാശേരി: ചങ്ങനാശേരിയില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. രണ്ടുപേര്‍ അറസ്റ്റില്‍. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി പുത്തന്‍പീടികയില്‍ മുഹമ്മദ് സാനിദ് (23), തിരുവല്ല ആലുംതുരുത്തി കോതേക്കാട്ടുചിറ രതീഷ്കുമാര്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫാത്തിമാപുരം സ്വദേശി മുഹമ്മദ് സാഹിര്‍ (31), ഭാര്യ ദേവിക ജി. നായര്‍ (30) എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
മുഹമ്മദ് സാഹിര്‍ വാടകയ്ക്കെടുത്ത ഫാത്തിമാപുരത്തുള്ള കെട്ടിടത്തിലേക്കു ലോറിയില്‍ എത്തിച്ച നിരോധിത പുകയില ഉല്പന്നങ്ങളുടെ ലോഡ് ഇറക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ പിടികൂടികയായിരുന്നു. പിടിച്ചെടുത്ത ലോറി ദേവികയുടെ ഉടമസ്ഥതയിലുള്ളതാണ്. 32 ചാക്കുകളിലായി സൂക്ഷിച്ച 36,603 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നു പിടിച്ചെടുത്തത്. ഇതിന് 20 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
തൃക്കൊടിത്താനം, ചങ്ങനാശേരി, പായിപ്പാട് എന്നിവിടങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വിൽക്കാൻവേണ്ടി തമിഴ്നാട്ടില്‍നിന്നും എത്തിച്ചതാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഡിവൈഎസ്പി സനല്‍കുമാര്‍, എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐമാരായ പ്രസാദ് ആര്. നായര്‍, സിജു കെ. സൈമണ്‍, എഎസ്ഐ തോമസ് സ്റ്റാന്‍ലി എന്നിവര്‍ ചേര്‍ന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.