കോട്ടയം: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായ കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള സമയം മേയ് 31 വരെ നീട്ടി. നാഗമ്പടത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 60 വയസ് കഴിഞ്ഞവര്‍ക്കു കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. കുടിശിക നിവാരണം നടത്തി അംഗത്വം പുനഃസ്ഥാപിക്കുന്നവര്‍ക്ക് കുടിശിക കാലഘട്ടത്തിലെ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാര്‍ഡ് തുടങ്ങിയ ക്ഷേമാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ല. ഫോൺ: 0481 2585604.